ഗതാഗത എഞ്ചിനീയറിംഗ് ഗവേഷണ കേന്ദ്രം (TRC)

ഗതാഗത എഞ്ചിനീയറിംഗ് ഗവേഷണ കേന്ദ്രം 2012-13 മുതല്‍ തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഗതാഗത മേഖല നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായി ഈ മേഖലയുമായി ബന്ധപ്പെട്ടുള്ള പ്രയോഗിക ഗവേഷണം, നവീന സാങ്കേതിക വിദ്യകളുടെ കൈമാറ്റം എന്നിവയ്ക്കാണ് ഗതാഗത എഞ്ചിനീയറിംഗ് ഗവേഷണ കേന്ദ്രം പ്രാമുഖ്യം നല്‍കുന്നത്.

സംസ്ഥാനത്ത് മെച്ചപ്പെട്ട ഗതാഗത സംവിധാനം നടപ്പിലാക്കുന്നതിനാണ് TRC പ്രഥമ പരിഗണന നല്‍കുന്നത്.

1. ഹൈവേ നിര്‍മ്മാണത്തിനുപയോഗിക്കാവുന്ന സാധന സാമഗ്രികള്‍ സംബന്ധിച്ച ഗവേഷണം.

2. മെച്ചപ്പെട്ട നിര്‍മ്മാണ, സംരക്ഷണ മാര്‍ഗങ്ങള്‍ വികസിപ്പിച്ചെടുക്കുക.

3. നടപ്പാതകളുടെ പ്രവര്‍ത്തന ക്ഷമത വിലയിരുത്തുക.

4. അപായ സൂചന നല്‍കാന്‍ കഴിയുന്ന ഉപകരണങ്ങളുടെ വികസനവും പാതയിലെ അപകട സ്ഥലങ്ങള്‍ നിര്‍ണ്ണയിക്കുന്നതിനുള്ള സംയോജിത മാര്‍ഗ്ഗങ്ങളുടെ വികസനവും