Directorate of Technical EducationKERALA (Government of Kerala) |
|
Kerala and Delhi Governments jointly organize a mega Cultural-Exchange event on October 14-16 in Delhi with various multi talented programs. There will be various competitions for students on 14th and 15th.
പൈതൃകോത്സവ മത്സരങ്ങൾ 14 നും 15 നും
കേരള സർക്കാരും ഡൽഹി സർക്കാരും സംയുക്തമായി നടത്തുന്ന പൈതൃകോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്കും യുവാക്കൾക്കുമായി മത്സരങ്ങൾ 14, 15 തിയതികളിൽ കേരള ഹൗസിൽ നടക്കും. 25 വയസു വരെ ഉള്ളവർക്ക് മത്സരങ്ങളിൽ പങ്കെടുക്കാം. പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് തത്സമയ രജിസ്ട്രേഷൻ സൗകര്യം കേരള ഹൗസിൽ ഒരുക്കിയിട്ടുണ്ട്.
14 ന് രാവിലെ 10 മണിക്ക് റൂബിൻ ഡിക്രൂസും ബിന്ദു ബി മേനോനും നയിക്കുന്ന ക്വിസ് മത്സരമാണ്. ഉച്ചയ്ക്ക് 2 മണി മുതൽ ചിത്രരചന, രേഖാ ചിത്ര മത്സരങ്ങൾ നടക്കും.
കാർട്ടൂണിസ്റ്റ് സുധീർ നാഥ്, ആർ ജി കുറുപ്പ് എന്നിവരാണ് ചിത്രരചനാ മത്സരങ്ങൾക്ക് നേതൃത്യം നൽകുക.
15 ന് രാവിലെ 10 മുതൽ മലയാള രചനാ മത്സരവും, ക്കൈയ്യഴുത്ത് മത്സരവും നടക്കും . അരവിന്ദനും, അംബിക മേനോനും രചനാ മത്സരങ്ങൾക്ക് നേതൃത്യം നൽകും.
പൈതൃകോത്സവം നടക്കുന്ന 14, 15, 16 തിയതികളിൽ മൊബൈൽ ഫോട്ടോഗ്രാഫി മത്സരം നടക്കും. ഈ മത്സരത്തിൽ ആർക്ക് വേണമെങ്കിലും പങ്കെടുക്കാം. പൈതൃകോത്സവം നടക്കുന്ന വേദിയിൽ നിന്നുള്ള ഫോട്ടോകൾ മാത്രമേ പരിഗണിക്കൂ. ഫോട്ടോഗ്രാഫർമാരായ ജനാർദനൻ പി.യു., നുജൂം എന്നിവരുടെ നേതൃത്ത്വത്തിലാണ് ഫോട്ടോഗ്രാഫി മത്സരം നടക്കുക.
സുധീർനാഥ്
ചെയർമാൻ
പൈതൃകോത്സവ മത്സര കമ്മറ്റി
For details Contact Sudheer Nath, Chairman - 9999384058 or MC Aravindan (Convener) 9582195685
Address | Hours Of Operation |
Padmavilasom Street, FORT P.O | Mon To Sat 10 AM to 5PM |
Thiruvananthapuram | Second Saturday Holiday |
Kerala India Pin 695023 | |
Phone No: 0471-2561200. | |
We have 39 guests and no members online