Administration
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്
കേരളം (കേരള സർക്കാർ)
 

IT DIVISION

 

  • സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു വേണ്ടി നിർമ്മിക്കപ്പെടുന്ന സോഫ്റ്റ്‌വെയർ; ഉപയോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നു എന്നു പരിശോധിച്ചു ഉറപ്പുവരുത്തിയശേഷം, നിർമ്മാണ ഏജൻസി സോഫ്റ്റ്‌വെയറും അനുബന്ധ രേഖകളും കൈമാറുകയും ഉപയോഗത്തിനാവശ്യമായ പരിശീലനവും നല്കുകയാണെങ്കിൽ; അത്തരം സോഫ്റ്റ്‌വെയറിന്‍റെ ഉടമസ്ഥത ഏറ്റെടുത്തു നടപ്പാക്കുക
  • ഐ ടി ഡിവിഷന്‍റെ ഉടമസ്ഥതയിലുള്ള സോഫ്റ്റ്‌വെയർ പരിപാലിക്കുകയും ഉപയോക്താക്കളുടെ ആവശ്യാനുസരണം മാറ്റങ്ങൾ വരുത്തുകയും ചെയ്യാനുള്ള നടപടികൾ സ്വികരിക്കുക
  • സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു പുറത്തു സര്‍ക്കാര്‍ തലത്തിൽ നടപ്പിലാക്കുന്ന സോഫ്റ്റ്‌വെയർ; അത്തരം സോഫ്റ്റ്‌വെയർ നടത്തിക്കുന്ന ഏജൻസി ആവശ്യപ്പെടുന്നെങ്കിൽ; ഈ വകുപ്പിൽ നടപ്പാക്കാനുള്ള നോഡൽ ഏജൻസിയായി പ്രവൃത്തിക്കുക
  • സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു പുറമെയുള്ള ഏജൻസികൾ ഏറ്റെടുത്തു നിർമ്മിക്കുന്ന സോഫ്റ്റ്‌വെയർ നിമ്മാണത്തിനാവശ്യമായ സഹായം ചെയ്തു കൊടുക്കുകയും അംഗീകാരത്തിനാവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യുക
  • വകുപ്പിനാവശ്യമായ സോഫ്റ്റ്‌വെയർ ആവശ്യാനുസരണം നിശ്ചിത സമയപരിധിക്കുള്ളിൽ ഐ ടി ഡിവിഷൻ സ്വമേധയോ, പുറമെയുള്ള ഏജൻസിയുടെ സഹായത്താലോ നിർമ്മിച്ചു നടപ്പാക്കാനും,ഉപയോക്താക്കളുടെ ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താനും, അറ്റകുറ്റപണികൾ ചെയ്യാനുമുള്ള ക്രമീകരണങ്ങൾ ചെയ്തു നടപ്പാക്കുക
  • ഐ ടി നയവും, ഐ ടി യുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകളും മാർഗനിർദേശങ്ങൾക്കും അനുസൃതമായി സോഫ്റ്റ്‌വെയർ പരിശോധനകളും ഓഡിറ്റിംങ്ങും നടത്താനുള്ള ക്രമീകരണം ചെയ്യുക
  • വകുപ്പിൽ ഐ ടി ഡിവിഷന്‍റെ ഉടമസ്ഥതയിൽ നടപ്പിലാക്കി വരുന്ന സോഫ്റ്റ്‌വെയറിന്‍റെ പരിശീലനം ഉപയോക്താക്കൾക്ക് ലഭ്യമാക്കുക
  • ഇ - ഗവേർണൻസ് പദ്ധതികളുടെ ഭാഗമായി ഓഫീസ് നടപടിക്രമങ്ങളിൽ നടപ്പിലാക്കേണ്ടിവരുന്ന പുനർക്രമീകരണങ്ങൾ നടത്താൻ അധികാരികളെ സഹായിക്കുക
  • അധികാരികളെ ഐ ടി നയവും, ഐ ടി യുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകളും മാർഗനിർദേശങ്ങളും ഈ വകുപ്പിൽ നടപ്പാക്കാനും, ഐ ടി / ഇ - ഗവേർണൻസുമായി ബന്ധപ്പെട്ട മേഖലകളിൽ തീരുമാനമെടുക്കുന്നതിനും സഹായിക്കുക
  • വകുപ്പിന്‍റെ ആവശ്യാനുസരണം വെബ്സൈറ്റിൽ മാറ്റങ്ങൾ വരുത്തി നവീകരിക്കുകയും,അറ്റകുറ്റപണികൾ നടത്തുകയും പരിപാലിക്കുകയും ചെയ്യുക
  • ഈ വകുപ്പിനുവേണ്ടി വാങ്ങിയ്ക്കുന്ന/മാറ്റിവച്ചിരിക്കുന്ന സെർവറുകളുടെയും, സെർവർ സ്പേസുകളുടെയും,ക്‌ളൗഡ്‌ സ്പേസുകളുടെയും, പരിപാലിക്കുകയും, കാര്യനിർവഹണം നടത്തുകയും ചെയ്യുക
  • ഈ ഓഫീസിലെ ബൈയോമെട്രിക് അറ്റന്‍റൻസ് സിസ്റ്റത്തിന്‍റെ കാര്യനിർവഹണവും പരിപാലനവും നടത്തുക

LATEST CONTENTS

മേൽവിലാസവും പ്രവർത്തനസമയവും

  

മേൽവിലാസം പ്രവർത്തനസമയം
പദ്മവിലാസം സ്ട്രീറ്റ് , ഫോർട്ട് പി ഒ 10 എഎം മുതൽ   5 പിഎം
തിരുവനന്തപുരം രണ്ടാം ശനി അവധി
കേരളം, ഇൻഡ്യ. പിൻ 695023 ഞായർ അവധി 
ഫോൺ: 0471-2561200. സർക്കാർ അവധികൾ അവധിയാണ്.